വയനാട് തലപ്പുഴ കാട്ടേരിക്കുന്നിലെ പുളിയനാണ്ടി ഫൈസലിന്റെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ. ഉച്ചയ്ക്ക് വീട്ടിനകത്തുവച്ച് വീട്ടുടമയായ ഫൈസലിന് ഈ മൂർഖന്റെ കടിയേറ്റിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തികൊണ്ടിരുക്കുന്നതിനിടയിൽ ഉപയോഗശൂന്യമായ ചാക്കുകളും മറ്റും കൂട്ടിയിട്ടിരുന്നത് നീക്കം ചെയ്യുന്നതിനിടെ അതിനകത്ത് ഒളിച്ചിരുന്ന പാമ്പ് അബദ്ധത്തിൽ ഫൈസലിന്റെ കൈയ്യിൽ കടിക്കുകയായിരുന്നു. വിഷപ്പാമ്പാണ് കടിച്ചതെന്നറിഞ്ഞിട്ടും ഒട്ടും ഭയപ്പെടാതിരുന്ന ഫൈസൽ കടിവായിക്ക് തൊട്ടു മുകളിലായി ഒരു തുണികൊണ്ട് ചുറ്റിയ ശേഷം തൊട്ടടുത്ത മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ എത്തി ചികിത്സ തേടിയതിനാൽ കുഴപ്പമൊന്നും സംഭവിച്ചില്ല. ചുരുങ്ങിയ സമയത്തിനകം സുഖം പ്രാപിക്കുകയും ചെയ്തു.(പാമ്പ് ആരെയും ഇങ്ങോട്ട് വന്ന് കടിക്കില്ല.അബദ്ധത്തിൽ അവരെ പിടിക്കുകയോ, ചവിട്ടുകയോ ഒക്കെ ചെയ്യുമ്പോൾ സ്വയരക്ഷക്കു വേണ്ടി മാത്രമാണ് അവ കടിക്കുക. ഇങ്ങനെ കടിയേൽക്കാനിടയായാൽ ഒട്ടും ഭയപ്പെടരുത്. കടിയേറ്റ ഭാഗത്ത് അധികം ബലത്തിലല്ലാതെ അമർത്തി കടിവായിൽ നിന്ന് കുറച്ച് രക്തം കളയാം.എന്നു കരുതി കൂടുതൽ അമർത്തരുത്. ശേഷം കടിയേറ്റതിന് മുകളിലായി വീതിയിൽ ഒരു തുണി ചുറ്റാം, എന്നല്ലാതെ മുറുക്കി കെട്ടരുത്. ഭക്ഷണം, ലഹരി വസ്തുക്കൾ, എന്നിവയൊന്നും ഉപയോഗിക്കരുത്. നടക്കാനോ, ഓടാനോ പാടില്ല. കാരണം ഇത്തരം സംഗതികളെല്ലാം നമ്മുടെ രക്തയോട്ടം വേഗത്തിലാക്കാനും, അതുവഴി വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാനും ഇടയാക്കും. മറ്റുള്ളവരുടെ സഹായം ഏറ്റവുമധികം ആവശ്യമായ സമയമായതിനാൽ അവരുടെ സഹായം തേടുക. ലഭ്യമായ വാഹനത്തിൽ ഇരുന്നു കൊണ്ടു തന്നെ ഏറ്റവും അടുത്തുള്ള ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തുക. ഒരു കാരണവശാലും കടിയേറ്റ ശരീരഭാഗം നമ്മുടെ നെഞ്ചിനോ, തലയ്ക്കോ മുകളിൽ വരത്തക്കവിധം ഉയർത്തരുത്. ശരീരത്തിന്റെ ഏറ്റവും താഴെ വരുത്തക്കവിധത്തിലായിരിക്കണം കടിയേറ്റ ഭാഗം.) ഫൈസലിന്റെ കൈയ്യിലെ പിടി വിട്ടശേഷം തൊട്ടടുത്ത ചുമരിന്റെ വിടവിൽ കയറി ഒളിച്ചമൂർഖനെ പിറ്റേ ദിവസമാണ് പിടികൂടിയത്. ഒരു കമ്പിൽ കോട്ടൺ തുണി ചുറ്റിയ ശേഷം മാളത്തിൽ തിരുകി വച്ചതായതുകൊണ്ട് പാമ്പിന് പുറത്തു കടക്കാൻ കഴിയുമായിരുന്നി |
homeowner was bitten by a snake | snake catching video

0 Comments