പള്ളിപ്പുറം ഏലാ വിസ്മൃതിയിലാണ്ടപ്പോൾ നാട്ടുകാരും കഴക്കൂട്ടം കൃഷി ഓഫീസർമാരും മുൻകൈയെടത്ത് ആമ്പല്ലൂർ ഏലയിൽ ഇത്തവണ കൃഷിയിറക്കിയത് 30 ഏക്കറിൽ പക്ഷെ തോരാത്ത മഴയും നെൽപ്പാടത്തിനകത്തെ അശാസ്ത്രീയമായ വാഴ, മരച്ചീനി അടക്കം കൃഷിയിറക്കലും കാരണം പാടം മൊത്തം വെള്ളക്കെട്ടായി മാറി. ഫലമോ മുക്കാൽ ഭാഗം നെൽക്കതിരുകളും വെള്ളത്തിൽ മുങ്ങി നശിച്ചു' വയ്ക്കോൽ പോലും കൊയ്യാനായില്ല. കഴിഞ്ഞ വർഷം ഇവിടെ കൃഷിയിറക്കി 7 ടൺ നെല്ല് കൊയ്തടുത്ത ഷാജഹാന് ഇത്തവണ ലഭിച്ചത് ചെളി കയറി കുരുത്ത 100 കിലോ നെല്ല് മാത്രം. വിതുമ്പുന്ന മനസ്സും നിറഞ്ഞ കണ്ണുമായി ഷാജഹാനും അടുത്ത വിത്തു വിതയലിനായി പ്രതീക്ഷയോടെ കാക്കുകയാണ്.
Kerala agriculture dept,Kazhakkoottam Krishi Bhavan,Horticulture mission,Amballoor farming,Paddy harvest,Kaumudy,
0 Comments